പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കി; യുവാവിനെതിരെ പോക്‌സോ പ്രകാരം കേസ്, കാസര്‍കോട് സ്വദേശിയെ തെരയുന്നു

കാസര്‍കോട്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പതിനാറുകാരിയുടെ നഗ്നഫോട്ടോ കൈക്കലാക്കിയ സംഭവത്തില്‍ കാസര്‍കോട് സ്വദേശിക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. കാസര്‍കോട് സ്വദേശിയായ കൈലാസിനെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താന്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ശ്രമം തുടങ്ങി.
സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ യുവാവ് പരിചയപ്പെട്ടത്. കൈലാസ് എന്നാണ് പേരെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് ശരിയായ പേരാണോയെന്ന കാര്യത്തിലും സംശയമുണ്ട്. പ്രതിയെ കണ്ടെത്താന്‍ നീലേശ്വരം പൊലീസ് വ്യാപകമായ അന്വേഷണം തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page