കോഴിക്കോട്: കാസര്‍കോട്, മായിപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനിടയില്‍ ജനകീയ ഡോക്ടറായി മാറിയ വി.പി അശോകന്‍ (66) അന്തരിച്ചു. കോഴിക്കോട്, ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: സുഷമ. മകന്‍: ഡോ. അരുണ്‍. മരുമകള്‍: ഡോ. കാര്‍ത്തിക. സഹോദരന്‍: കൃഷ്ണന്‍.
