വനിതാ ഹോസ്റ്റലില്‍ കണ്ടെത്തിയത് 1.3 കിലോ കഞ്ചാവ്; ഐടി ഉദ്യോഗസ്ഥയും സുഹൃത്തും അറസ്റ്റില്‍

ചെന്നൈ: വനിതാ ഹോസ്റ്റലില്‍നിന്ന് 1.3 കിലോ കഞ്ചാവ് പിടിച്ച സംഭവത്തില്‍ ഐ.ടി .ജീവനക്കാരിയും സുഹൃത്തായ ടാക്സി ഡ്രൈവറും അറസ്റ്റില്‍. ചൂളൈമേടിലെ വനിതാഹോസ്റ്റലില്‍ താമസിക്കുന്ന ഐ.ടി. എഞ്ചിനീയറും പുതുക്കോട്ട സ്വദേശിനിയുമായ ഷര്‍മിള(26), സുഹൃത്ത് സുരേഷ്(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഞ്ചാവ് കടത്തുകയും വില്‍പന നടത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. മാഫിയയില്‍പെട്ട സുരേഷ് 1.3 കിലോ കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥര്‍ക്ക് ശര്‍മിള കഞ്ചാവ് എത്തിച്ചിരുന്നതായി കണ്ടെത്തി. യുവതി ഓഫീസിലേക്കും തിരിച്ചും ഐ.ടി.സ്ഥാപനത്തിന്റെ ടാക്സിയിലാണ് പോയിരുന്നത്. ഷര്‍മിള, സുരേഷ് ഓടിച്ചിരുന്ന ടാക്സിയിലാണ് സ്ഥിരമായി സഞ്ചരിച്ചിരുന്നത്. രണ്ടുപേരും സൗഹൃദത്തിലായിരുന്നു. തുടര്‍ന്നാണ് കഞ്ചാവ് സൂക്ഷിക്കാനായി ഷര്‍മിളയ്ക്ക് നല്‍കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രണ്ട് പേരെയും റിമാന്റുചെയ്തു. ചെന്നൈയില്‍ എത്തിക്കുന്ന കഞ്ചാവ് വിവിധഏജന്റുമാര്‍ക്ക് എല്പിക്കുന്ന ജോലിയും സുമേഷാണ് വഹിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page