കായംകുളം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ച് മരിച്ചു. കായംകുളം, പുല്ലുകുളങ്ങര സ്വദേശി ബാബു (42) വാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കായംകുളം എം.എസ്.എം കോളേജിന് സമീപത്താണ് അപകടം. ലാന്റ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥനാണ്. പോളിങ് സാമഗ്രികള്‍ വാങ്ങുന്നതിനായി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ കാറിടിച്ചാണ് അപകടം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.