ചെറുവത്തൂര്‍: ഒരു വര്‍ഷം മുമ്പ് വിവാഹിതനായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊടക്കാട്, കുഞ്ഞിപ്പാറ സ്വദേശി കെ.എസ്.സുജീഷ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു. സുജീഷിനെ ഉടനെ ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചീമേനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെല്‍ഡിംഗ് തൊഴിലാളിയായിരുന്നു. പരേതനായ സുധാകരന്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷൈന.