സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണം; പ്രതിയെ പിടികൂടിയത് ഉഡുപ്പിയില്‍ വച്ച്; മുംബൈയില്‍ നിന്ന് കാര്‍ ഓടിച്ച് കേരളത്തിലെത്തി

സിനിമ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. എറണാകുളം സൗത്ത് പൊലീസ് കര്‍ണാടക ഉഡുപ്പിയില്‍ എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും. ജോഷിയുടെ കൊച്ചിയിലെ വീട്ടിലാണ് ശനിയാഴ്ച പുലര്‍ച്ചേയാണ് കവര്‍ച്ച നടന്നത്. ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ, വജ്രാഭരണങ്ങളാണ് പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’ വീട്ടില്‍ നിന്ന് കവര്‍ച്ച ചെയ്തത്. വീടിന്റെ പിന്‍ഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനല്‍ തള്ളിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.
വീടിന്റെ മുകള്‍നിലയിലെ രണ്ട് മുറികളിലാണ് മോഷണം നടന്നത്. സേഫ് ലോക്കര്‍ കുത്തിത്തുറന്ന് 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, 8 ലക്ഷം രൂപ വിലയുള്ള 10 വജ്രക്കമ്മലുകള്‍, 10 മോതിരങ്ങള്‍, 10 സ്വര്‍ണമാലകള്‍, 10 വളകള്‍, വില കൂടിയ 10 വാച്ചുകള്‍ തുടങ്ങിയവയാണ് മോഷണം പോയത്. ജോഷി, ഭാര്യ സിന്ധു, മരുമകള്‍ വര്‍ഷ, ഇവരുടെ കുട്ടികള്‍ എന്നിവരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനും സംവിധായകനുമായ അഭിലാഷ് ജോഷി സ്ഥലത്തില്ലായിരുന്നു. പുലര്‍ച്ചെ 5.30ഓടെ സിന്ധു ഉണര്‍ന്ന് അടുക്കളയില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page