നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ 13 കാരന്‍ മുങ്ങിമരിച്ചു. കര്‍ണാടക കാര്‍ക്കള നെച്ചബെട്ടു സ്വദേശി സാഹിറിന്റെ മകന്‍ സുഹൈല്‍ (13) ആണ് മരിച്ചത്. കെമ്മന്‍ പാലികെ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച വൈകീട്ട് കടേശ്വല്ല്യക്കടുത്ത് നെച്ചബെട്ടുവിലാണ് സംഭവം. നെച്ചബെട്ടുവിലെ വീടിന് സമീപത്തെ വിവാഹ ചടങ്ങില്‍ സുഹൈല്‍ പങ്കെടുത്തിരുന്നു. ശേഷം സുഹൃത്തുക്കളോടൊപ്പം നേത്രാവതി പുഴയിലേക്ക് നീന്താന്‍ പോയ സമയത്താണ് ദുരന്തമുണ്ടായത്. നീന്തിക്കളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ നിലവിളിയെ തുടര്‍ന്ന് പരിസരത്തെ മൈതാനത്തു ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളാണ് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പുഴയില്‍ നിന്ന് കരക്കെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ബണ്ട്വാള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ബണ്ട്വാള്‍ റൂറല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.