തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്ക് നേരെ ട്രെയിനിൽ ലൈംഗികാതിക്രമം; കഞ്ചാവ് കേസിൽ പ്രതിയായ മലയാളി അറസ്റ്റിൽ

തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കു നേരെ ട്രെയിനിൽ ലൈംഗികാതിക്രമം.
കേസിൽ മലയാളിയായ യുവാവ് അറസ്റ്റിൽ. കൊല്ലം ചവറ തയ്യിൽ അൻസാർ ഖാൻ (25) ആണ് കോട്ടയം റെയിൽവേ പൊലീസിന്റെ പിടിയിലായത്. ഈ മാസം 12ന് ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിൽ ആയിരുന്നു സംഭവം. യുവതി ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. യുവതി ഉണർന്നതോടെ ഇയാൾ ശുചിമുറിയിൽ ഒളിച്ചു. ട്രെയിൻ കോട്ടയത്തെത്തിയപ്പോൾ പുറത്തേക്കു ചാടി. യുവതി പിന്നാലെ ഓടിയെങ്കിലും ഇയാൾ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കഞ്ചാവു കേസുകളിൽ ഇയാൾ പിടിയിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page