കൊച്ചി: റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ കയറില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രക്കാരനായ മനോജ് ഉണ്ണി എന്നയാളാണ് മരിച്ചത്. കൊച്ചി, വടുതല സ്വദേശിയാണ്. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. എസ്.എ റോഡില്‍ നിന്ന് എം.ജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. കൈകാണിച്ചിട്ടും സ്കൂട്ടര്‍ നിര്‍ത്താതെ മുന്നോട്ടു പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ വിശദീകരണം. സാരമായി പരിക്കേറ്റ ഉണ്ണിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)