മലയാളികളുടെ ഉണ്മ; അബ്ദുറഹിം നിയമസഹായ ട്രസ്റ്റ് 34 കോടി രൂപ സമാഹരിച്ചു; വധശിക്ഷക്ക് വിധിക്കപ്പെട്ട് 13 വര്‍ഷമായി സൗദി ജയിലില്‍ കഴിഞ്ഞ റഹിമിന് ഇനി മോചനത്തിന്റെ സന്തോഷ നിമിഷം

13 വര്‍ഷമായ വധശിക്ഷ വിധിയുമായി സൗദി ജയിലില്‍ കഴിഞ്ഞ കോഴിക്കോട് കോടാമ്പുഴ മച്ചിലകത്ത് പടിയേലിലെ അബ്ദുല്‍ റഹിം ജീവനോടെ ജയില്‍ മോചിതനാവുന്നു. മാനവികതയുമായി ലോക മലയാളികള്‍ ഒരുമിച്ചപ്പോള്‍ ശിക്ഷയില്‍ നിന്നുള്ള മോചനത്തിന് നിര്‍ദ്ദേശിക്കപ്പെട്ട 34 കോടി രൂപ സമാഹരിച്ചു. ഇത് താമസിയാതെ കേസിലെ എതിര്‍കക്ഷികള്‍ക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
2006 ല്‍ റിയാദി ഹൗസ് ഡ്രൈവര്‍ വിസയുമായി എത്തിയ അബ്ദുല്‍ റഹ്്മാനു സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട ബാലനെ പരിചരിക്കുകയായിരുന്നു ജോലി. തലയൊഴികെ ശരീരമാസകലം ചലനശേഷി നഷ്ടപ്പെട്ട ബാലനെ പുറത്തു കൊണ്ടു പോവുകയും പരിചരിക്കുകയും ആയിരുന്നു ജോലി. 2007 ല്‍ ഒരു ദിവസം ഇത്തരത്തില്‍ പുറത്ത് പോയപ്പോള്‍ ട്രാഫിക് നിയന്ത്രണം ലംഘിച്ചു പോകാന്‍ ബാലന്‍ വാശി പിടിച്ചു. നിയമം ലംഘിച്ചാലുള്ള അപകടം റഹിം ബാലന് പറഞ്ഞു കൊടുത്തു. അടുത്ത ട്രാഫിക് ജംഗ്ഷനിലെത്തിയപ്പോഴും വ്യവസ്ഥ ലംഘിക്കാന്‍ ബാലന്‍ വാശി പിടിച്ചു. ഈ സമയത്ത് കൈ തട്ടി അനസിന്റെ കഴുത്തില്‍ ശ്വാസോച്ഛാസത്തിനും ഭക്ഷണം കഴിക്കാനും സ്ഥാപിച്ചിരുന്ന ഉപകരണം ഇളകി. അതോടെ ബാലന്‍ മരിച്ചു. ഈ സംഭവത്തില്‍ നിന്നു രക്ഷപ്പെടാന്‍ അബ്ദുറഹീമും കോഴിക്കോടുകാരനായ സുഹൃത്ത് നസീറും ചേര്‍ന്ന് കണ്ടു പിടിച്ച ഉപായമാണ് ഇരുവരെയും ജയിലിലാക്കിയത്. പിന്നീട് നസീറിന് ജാമ്യം ലഭിച്ചു. റഹിം ജയിലിലുമായി. കേസില്‍ റഹിം കുറ്റക്കാരനാണെന്നു റിയാദ് കോടതി വിധിച്ചു. ഒന്നരക്കോടി സൗദി റിയാല്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മാപ്പു പറയാമെന്നും മരണപ്പെട്ട ബാലന്റെ കുടുംബം ദയാഹര്‍ജിയില്‍ അറിയിച്ചു. ഈ പണമാണ് ലോക മലയാളികളും പ്രവാസി സംഘടനകളും ചേര്‍ന്ന് സമാഹരിച്ചത്. ബോബി ചെമ്മണ്ണൂര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page