കാസര്‍കോട്: ഇന്ന് റംസാനിലെ അവസാനത്തെ വെള്ളി. വിശ്വാസികള്‍ക്ക് ഏറ്റവും പുണ്യമേറിയ ദിനമാണ് വെള്ളി. അത് റമസാനിലേതാകുമ്പോള്‍ പുണ്യം ഇരട്ടിയാകും. വ്രതമാസം അവസാനിക്കാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പാപമോചന പ്രാര്‍ഥനയിലാകും വിശ്വാസികള്‍. ആയിരം മാസത്തേക്കാള്‍ പുണ്യമേറിയ ലൈലത്തുര്‍ ഖദര്‍ പ്രതീക്ഷിക്കുന്ന 27ാം രാവ് നാളെയാണ്. വ്രതമാസം നരകമോചനത്തിന്റെയും സ്വര്‍ഗപ്രവേശനത്തിന്റെയും കാലമായാണ് മുഹമ്മദ് നബി (സ) പരിചയപ്പെടുത്തുന്നത്. അവസാന വെള്ളിയാഴ്ച പള്ളികളില്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. വ്രതാനുഷ്ഠാനവും സല്‍കര്‍മവും കൊണ്ട് സമ്പന്നമാക്കിയതിന്റെ ചാരിതാര്‍ഥ്യത്തിലാകും വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്യുക.
