ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; പാനൂരില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: പാനൂരില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടി പരിക്കേറ്റ ഒരാള്‍ മരിച്ചു. സിപിഎം പ്രവര്‍ത്തകനായ പുത്തൂര്‍ സ്വദേശി ഷെറിന്‍(26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മുളിയാത്തോട് സ്വദേശി വിനീഷി(24)നും പരിക്കേറ്റിരുന്നു. ഷെറിന്റെ മുഖത്താണ് പരിക്കേറ്റത്. വിനീഷിന്റെ നിലയും ഗുരുതരമാണ്. വിനീഷ് പാനൂരിലെ പ്രാദേശിക സിപിഎം നേതാവിന്റെ മകനാണ്. വ്യാഴാഴ്ച രാത്രി ഒന്നോടെയാണ് സംഭവം. പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് വീടിന്റെ ടെറസില്‍ വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്. സ്ഫോടനത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. പരിക്കേറ്റ രണ്ടുപേരെയും പൊലീസെത്തിയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page