മടിക്കൈയിലെ കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് എ.മൊയ്തീന്‍ കുഞ്ഞി ബി ജെ പിയില്‍ ചേര്‍ന്നു

കാസര്‍കോട്: കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ബിജെപിയില്‍ ചേര്‍ന്നു. മടിക്കൈ മണ്ഡലം മുന്‍ പ്രസിഡന്റും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ ബങ്കളത്തെ എ.മൊയ്തീന്‍ കുഞ്ഞിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വാഴക്കോട് നടന്ന എന്‍ഡിഎ കാഞ്ഞങ്ങാട് മണ്ഡലം കണ്‍വെന്‍ഷനില്‍ വെച്ച് ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍
ഇദ്ദേഹത്തെ ഷാള്‍ അണിച്ച് സ്വീകരിച്ചു.
കഴിഞ്ഞദിവസം വരെ രാജ്മോഹന്‍ ഉണ്ണിത്താനുവേണ്ടി വോട്ടഭ്യര്‍ഥിച്ചിരുന്നു ഇദ്ദേഹം. ഒരുമാസം മുന്‍പുവരെ കോണ്‍ഗ്രസ് മടിക്കൈ മണ്ഡലം പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസിന്റെ സമരാഗ്‌നിയാത്രയ്ക്ക് ഫണ്ട് പിരിച്ചുനല്‍കിയില്ലെന്ന കാരണത്തില്‍ ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
രണ്ടുദിവസം മുന്‍പ് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഉമേശന്‍ ബേളൂര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മടിക്കൈയില്‍ യു.ഡി.എഫിന്റെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചത്. എ.മൊയ്തീനെ കണ്‍വീനറാക്കിയത്.
കഴിഞ്ഞ നാലു പതിറ്റാണ്ടായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഒടുവില്‍ അവഗണനയാണ് കിട്ടിയതെന്നും അതിനാലാണ് മാറിച്ചിന്തിച്ചതെന്നും മൊയ്തീന്‍ കുഞ്ഞി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
മദ്രസയിലേക്കു നടന്നു പോകുന്നതിനിടയില്‍ 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആര്? ഉത്തരം കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടില്‍ തപ്പുന്നു, കസ്റ്റഡിയിലെടുത്തയാളെ വിട്ടയച്ചു

You cannot copy content of this page