കുമ്പള: മിനി എം സി എഫ് എന്ന ശുചിത്വമിഷന് പദ്ധതി നാടിനു തലവേദനയാവുന്നു.
പുത്തിഗെ പഞ്ചായത്തില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മിനി എം സി എഫ് പദ്ധതിപ്പെട്ടി സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂര്‍ ജി എല്‍ പി എസിനു തൊട്ടടുത്താണിത്. അതുകൊണ്ട് ഇതില്‍ നിന്നുള്ള ദുര്‍ഗന്ധം ചെറിയ കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ത്തന്നെ ശ്വസിച്ചു വളരാന്‍ കഴിയുന്നു. ഇപ്പോള്‍ പെട്ടി നിറഞ്ഞു കവിഞ്ഞു. പെട്ടിക്കു ചുറ്റും കാടുവളര്‍ന്നു. മാലിന്യം കൊണ്ടു പെട്ടി നിറഞ്ഞതു മൂലം റോഡില്‍ മാലിന്യകൂമ്പാരം രൂപപ്പെടുന്നു. മാലിന്യത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതുകൊണ്ടു നായ്ക്കളുടെ ശല്യവും സാധാരണ സംഭവമായിട്ടുണ്ട്.
ഒന്നുകില്‍ ഇതു എടുത്തു മാറ്റണം. അല്ലെങ്കില്‍ മിനി എം സി എഫായി നിലനിര്‍ത്തണമെന്നു യൂത്ത് ലീഗ് പഞ്ചായത്തധികൃതരോടാവശ്യപ്പെട്ടു.
![](https://mlozaudj56ft.i.optimole.com/w:678/h:452/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound2897839617338267774.jpg)