സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരിക്ക് ഗുരുതരം: റോഡിലേക്ക് തെറിച്ചു വീണ യുവാവിന് ബസ് കയറി ദാരുണാന്ത്യം

കണ്ണൂര്‍: വഴിയാത്രക്കാരിയെ ഇടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ് യുവാവിന് മേല്‍ കെ.എസ്.ആര്‍.ടി.സി ബസ് കയറിയിറങ്ങി യുവാവ് തല്‍ക്ഷണം മരിച്ചു. ചക്കരക്കല്ല്, ഏച്ചൂരിലെ സുബൈദ മന്‍സിലിലെ സജാദ്(24) ആണ് മരിച്ചത്. ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിടിച്ച് ഗുരുതരമായി പരിക്കേറ്റ വഴിയാത്രക്കാരിയായ യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 5.50 മണിയോടെയാണ് അപകടം. സ്‌കൂട്ടറില്‍ കണ്ണൂരിലെക്ക് വരികയായിരുന്നു സജാദ്. ഏച്ചൂര്‍ സ്‌കൂളിന് സമീപത്തേക്ക് എത്തിയപ്പോള്‍ വഴിയാത്രക്കാരിയെ ഇടിച്ചു തെറുപ്പിച്ചു നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തെന്നിമറിഞ്ഞ് സജാദ് റോഡില്‍ വീണു. ഇതിനിടയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ദേഹത്ത് കയറിയിറങ്ങി സജാദ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. ചക്കരക്കല്ല് പൊലീസ് കേസെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page