മലപ്പുറം: പൊലീസ് കസ്റ്റഡിയിലായിരുന്ന യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പന്തല്ലൂര്‍ കടമ്പോട്ടെ മൊയ്തീന്‍കുട്ടി (36)യാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്.
ഉത്സവത്തിനിടെയുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ടാണ് മൊയ്തീന്‍ കുട്ടിയെ സ്റ്റേഷനിലേക്കു വിളിപ്പിച്ചതെന്നു പറയുന്നു.കസ്റ്റഡിയിലിരിക്കെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ പെരിന്തല്‍മണ്ണ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് മര്‍ദ്ദനമാണ് മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മര്‍ദ്ദിച്ചിട്ടേ ഇല്ലെന്നു പൊലീസ് പറഞ്ഞു.
