ബിരിക്കുളം: വർഷങ്ങളായി കാസർകോട് ജില്ലയിലെ മലയോര ഗ്രാമമായ പരപ്പ -ബിരിക്കുളം കോളംകുളം തുടങ്ങിയ ഗ്രാമങ്ങളുടെ വർഷങ്ങളായുള്ള മുറവിളിക്ക് ഇന്നു പരിഹാരം ആകുന്നു. നിലവിൽ പെരിയങ്ങാനം പരപ്പ -ബിരിക്കുളം നീലേശ്വരം റൂട്ടിൽ വൈകിട്ടു 7മണിക്കു ശേഷം ബസ് സർവീസ് ഇല്ലാത്ത സ്‌തിയാണ്. 500വും 600വും രൂപ ഓട്ടോ വാടക കൊടുത്താണ് നീലേശ്വേരത്തു നിന്നു ഈ മേഖലകളിലേക്ക് ആളുകൾ പോകാറുള്ളത്, ഇതിനെതിരെ പല തവണ നിവേദനങ്ങളും പരാതികളും കൊടുത്തതിനെത്തുടർന്നു കാഞ്ഞങ്ങാട് നിന്നു വൈകിട്ട് 7.40നു ബസ് സർവീസ് ആരംഭിക്കുന്നു. നീലേശ്വരം കാലിച്ചാമരം പെരിയങ്ങാനം കോളംകുളം ബിരിക്കുളം പരപ്പ റൂട്ടിലാണു ബസ് സർവീസ് ആരംഭിക്കുന്നത്. പരപ്പയിൽ 9മണിക്ക് എത്തുന്ന രീതിയിലാണ് ഇന്ന് മുതൽ കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്ന് ബസ് സർവീസ് തുടങ്ങുന്നത്, കണ്ണൂർ ഭാഗത്തു നിന്നു വരുന്ന പരശുറാം അടക്കമുള്ള ട്രെയിനുകളിൽ വരുന്നവർക്ക് ഏറെ ഉപകാരം ആകുന്നതാണ് ഈ സർവീസ്