11 മാസം പ്രായമുള്ള ആണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. മലപ്പുറം തിരൂരിനടുത്ത് തലക്കാട് പഞ്ചായത്തില്‍ പുല്ലൂരാല്‍ എസ്.ഐ.ഒ. ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. തമിഴ്നാട് നെയ് വേലി സ്വദേശി ജയസൂര്യ(23), പിതാവ് കുമാര്‍, പെണ്‍സുഹൃത്ത് തമിഴ്നാട് കടലൂര്‍ സ്വദേശി ശ്രീപ്രിയ എന്നിവരെ തിരൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തുവരികയാണ്. മൂന്നുമാസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. എവിടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന കാര്യം പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിനെ വിട്ട് തിരൂരില്‍ എത്തിയ യുവതിയെ, കഴിഞ്ഞദിവസം ബന്ധുക്കളില്‍ ഒരാള്‍ കണ്ടതോടെയാണ് സംഭവം പുറത്തായത്. കുട്ടി കൂടെ ഇല്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചെയ്തതായി വ്യക്തമായത്. കുട്ടിയെ കൊലപ്പെടുത്തി എന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയതെങ്കിലും പൂര്‍ണമായും മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിയിട്ടില്ല.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/asfhdba65454.jpg)