പിഞ്ചു കുഞ്ഞിൻ്റെ വയറ്റിൽ അകപ്പെട്ട സേഫ്റ്റി പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൽപ്പറ്റ:പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ പോയ സേഫ്റ്റി പിൻ പുറത്തെടുത്തു. വയറുവേദനയുമായി വയനാട്മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ചപ്പോള്‍ എക്സ് റേയിലൂടെയാണ് വയറ്റിനുള്ളില്‍ പിൻ ഉണ്ടെന്ന് മനസ്സിലായത്.കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം പ്രായമായ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നാണ് തുറന്നതും പകുതി മുറിഞ്ഞതുമായ പിൻ  പുറത്തെടുത്തത്.ഗാസ്ട്രോ എന്ററോളജി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ. ശ്രീനിവാസ് എൻഡോസ്കോപ്പിയിലൂടെ അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ അരുണ്‍ അരവിന്ദ്, റൂബി പർവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പിൽ പുറത്തെടുത്തു. തുറന്ന നിലയിലുള്ള പിൻ മൂർച്ച ഉള്ളതായിരുന്നു. കുട്ടിയുടെ പ്രായ അപകട സാധ്യത കൂടുന്നതായിരുന്നെങ്കിലും വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു. തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിനു ശേഷംകുട്ടിയെ ഡിസ്ചാർജ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page