കോഴിക്കോട്: മുക്കത്ത് മീൻ പിടിക്കാൻ പോയി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.മുക്കം മണാശ്ശേരി സ്വദേശി രജീഷിനെ ആണ് മുക്കം കടവ് പാലത്തിനു സമീപം ചെറുപുഴയിൽ
മരിച്ച നിലയിൽ കണ്ടെത്തിയത് .രജീഷിൻ്റെ ബൈക്കും മൊബൈൽ ഫോണും വലയും പുഴയരികിൽ കണ്ടെത്തി .ഫയർ ഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.ഇരുവഞ്ഞിപ്പുഴയുടെ കൈവഴിയിൽ ഇന്നലെ മീൻ പിടിക്കാൻ പോയതായിരുന്നു രജീഷും മറ്റൊരു യുവാവും. അസ്വഭാവിക മരണത്തിൽ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി .
![](https://mlozaudj56ft.i.optimole.com/w:789/h:495/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/leopard.jpg)