വിദ്യാർത്ഥികളുടെ വിനോദ യാത്രാ സംഘം ബോട്ടപകടത്തിൽപ്പെട്ട് 19 പേർ മരിച്ച സംഭവം; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ;മരിച്ചവരുടെ ആശ്രിതർക്ക് ആശ്വാസ സഹായം

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ബോട്ട് മറിഞ്ഞ് 16 പേര്‍ മരിച്ച സംഭവത്തില്‍ ഗുജറാത്ത് സർക്കാർ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു.10 ദിവസത്തിനകം അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ വഡോദര ജില്ലാ മജിസ്ട്രേറ്റിന് സർക്കാർ നിർദേശം നല്‍കി.അപകടത്തില്‍ 14 സ്കൂള്‍ കുട്ടികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. വഡോദരയിലെ ഹർണി തടാകത്തില്‍ വിനോദയാത്രയ്ക്കെത്തിയ 27 അംഗസംഘം യാത്ര ചെയ്ത ബോട്ടാണ് അപകടത്തില്‍ പെട്ടത്.അതേസമയം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകള്‍ നല്‍കാതിരുന്നതും 14 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഒരു ബോട്ടില്‍ 27 പേരെ കയറ്റിയതുമാണ് അപകടകാരണം. ദുരന്തത്തില്‍ നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page