മംഗല്‍പ്പാടി: യാതൊരു രേഖകളോ ശുചിത്വമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടു കടകളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് തട്ടുകടകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളെക്കുറിച്ചായിരുന്നു വിഡിയോ. മംഗല്‍പ്പാടി പത്വാടി റോഡിലെ തട്ടു കടകള്‍ താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് വിഭാഗം പരിശോധിച്ചു. മോശമായതും ശുചിത്വമില്ലാത്തതുമായ തട്ടുകടകള്‍ തിങ്കളാഴ്ചക്കുള്ളില്‍ നീക്കം ചെയ്യണമെന്ന് നിര്‍ദേശം നല്‍കി. മംഗല്‍പ്പാടി ഹോസ്പിറ്റല്‍ ഹെല്‍ത്ത് സൂപ്രണ്ട് ഡോ. ശാന്തി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സംഗീത് എന്നിവര്‍ നേതൃത്വം നല്‍കി.