മംഗളൂരു: ദക്ഷിണ കന്നഡയിലെ ആദ്യത്തെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് പനമ്പൂര്‍ ബീച്ചില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഒരേസമയം 50 ആളുകളെ കയറ്റാന്‍ കഴിയുന്ന പാലത്തിന് 150 മീറ്റര്‍ നീളമുണ്ട്. തിരമാലകളെ പ്രതിരോധിക്കാനുള്ള കഴിവ് ബ്രിഡ്ജിലെ വായുനിറച്ച ട്യൂബുകള്ക്കുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍, 12 ലൈഫ് ഗാര്‍ഡുകള്‍ സ്ഥലത്തുണ്ട്. വിനോദസഞ്ചാരികളെ ലൈഫ് ജാക്കറ്റ് ധരിച്ച ശേഷം മാത്രമേ പാലത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കൂ. ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ നിന്നാല്‍ സൂര്യാസ്തമയ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബര്‍ 27-ന് നടക്കും. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തത്തോടെ പനമ്പൂര്‍ ബീച്ച് വികസനം പുരോഗമിക്കുകയാണ്.