കേരള ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ബില്ലുകളിൽ രണ്ടു വർഷം എന്തെടുക്കുകയായിരു ന്നുവെന്ന് കോടതി

ന്യൂഡൽഹി:കേരളനിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെഅതി രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർമാർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പഞ്ചാബ് കേസ് വിധി കേരള ഗവർണർക്കും ബാധകമാണ്.ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ ഞങ്ങളോട് ചോദിക്കും- കോടതി പറഞ്ഞു. കേരളത്തിൻ്റെ ഹർജി തള്ളണമെന്ന ഗവർണറുടെയും കേന്ദ്രസർക്കാരിൻ്റെയും ആവശ്യം സുപ്രീംകോടതി തള്ളി.
8 ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ല. ഗവർണർ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട സാഹചര്യത്തിൽ ഹർജി തള്ളണമെന്ന് അറ്റോണി ജനറൽ ആർ വെങ്കടരമണി  വാദിച്ചെങ്കില്ലും സുപ്രീം കോടതി ആവശ്യം തള്ളുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page