ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്; ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ചു; കേന്ദ്ര ധന മന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി


കോഴിക്കോട്: കേരളത്തെ വിമര്‍ശിച്ച കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‌ മറുപടിയുമായി മുഖ്യമന്ത്രി. കേന്ദ്ര ധനമന്ത്രി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുകയാണെന്നും ക്ഷേമ പെൻഷൻ വിഹിതം മൂന്നരവര്‍ഷം പിടിച്ചുവച്ച്‌ വിഷമിപ്പിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.കേരളം കൃത്യമായ പ്രപ്പോസല്‍ നല്‍കിയില്ലെന്നും രണ്ട് തവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

ചുരുക്കം ചില ഇനങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വര്‍ഷത്തില്‍ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തില്‍ കേരളത്തില്‍ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങള്‍ക്ക് വീതിച്ച്‌ നല്‍കുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്.

ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതില്‍ നികുതി വിഹിതം കുറഞ്ഞു. 2018 മുതല്‍ കേന്ദ്രത്തില്‍ നിന്ന് കിട്ടാൻ ഉള്ള വിവിധ തുകകള്‍ ആണ് മുടങ്ങിയത്. യുജിസി ഗ്രാൻഡ് ഇനത്തില്‍ സംസ്ഥാനം കൊടുത്ത് തീര്‍ത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളില്‍ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page