ഒക്‌ടോബർ 7 ന് ഗാസ ആസ്ഥാനമായുള്ള ഹമാസ്, ഇസ്രായേലിനെ ആക്രമിച്ചതിനെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട പലസ്തീനികൾക്ക് പകരമായി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം തൊഴിലാളികളെ നിയമിക്കാൻ ഇസ്രായേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്.
വോയ്‌സ് ഓഫ് അമേരിക്ക (VOA) ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, 90,000 ഫലസ്തീനികളെ മാറ്റി ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം വരെ തൊഴിലാളികളെ നിയമിക്കാൻ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിന്റെ നിർമ്മാണ മേഖല തങ്ങളുടെ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
ഇസ്രായേലിൽ ജോലി ചെയ്തിരുന്ന എല്ലാ പലസ്തീനികളുടെയും വർക്ക് പെർമിറ്റ് ഇസ്രായേൽ സര്‍ക്കാര്‍ റദ്ദാക്കി. തൊഴിലാളി നിയമനങ്ങളെ സംബന്ധിച്ച് ഇന്ത്യയുമായി ഇസ്രായേൽ ചർച്ചകൾ നടത്തി വരികയാണ്. നിർമ്മാണ മേഖല സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഇന്ത്യയിൽ നിന്ന് ഏകദേശം 50,000 മുതൽ 100,000 വരെ തൊഴിലാളികളെ ഉൾപ്പെടുത്താന്‍ ആണ്
പദ്ധതി.
10,000 ഇന്ത്യൻ തൊഴിലാളികളെ ടെൽ അവീവിലേക്ക് അയക്കാനുള്ള കരാർ ഇസ്രയേലും ഇന്ത്യയും പരിഗണിക്കുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ പ്രകാരം, ഇസ്രായേലിൽ ഏകദേശം 2,500 തൊഴിലാളികൾ നിർമ്മാണ മേഖലയിലും മറ്റൊരു 2,500 പേർ ആരോഗ്യ മേഖലയിൽ നഴ്സിങ്ങിനും
ജോലിക്കായി അപേക്ഷ സമർപ്പിച്ചിരുന്നു.