കട്ടപ്പന: മന്തി കഴിച്ച 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. വിനോദ സഞ്ചാരത്തിനെതിയ തിരൂര്‍ സ്വദേശികളായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഞാറാഴ്ച രാതി 11.30 ന് കട്ടപ്പന ടൗണില്‍ സിവില്‍ സ്റ്റേഷന് സമീപം സംസ്ഥാന പതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍നിന്നാണ് ഇവര്‍ മന്തി കഴിച്ചത്.
കഴിച്ചതിന് പിന്നാലെ എല്ലാവര്ക്കും വയറു വേദനയും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായ രണ്ടു പേരെ, ഇടുക്കി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി.








