പോളിയോ ബോധവത്കരണവുമായി ഹക്കീം കമ്പാർ; ഹൃദയം തൊട്ട് പ്രചാരണ വീഡിയോ
മഞ്ചേശ്വരം: നാളെ ഞായറാഴ്ച നടക്കുന്ന പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ പ്രചാരണാർത്ഥം, പോളിയോ ബാധിതനും സാമൂഹ്യ പ്രവർത്തകനുമായ ഹക്കീം കമ്പാർ പുറത്തിറക്കിയ ബോധവത്കരണ വീഡിയോ ശ്രദ്ധേയമാകുന്നു. സ്വന്തം ജീവിതാനുഭവം മുൻനിർത്തി ഹക്കീം പങ്കുവെച്ച വൈകാരികമായ വാക്കുകൾ ഇതിനോടകം തന്നെ ജില്ലയിലെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും നിരവധി പേർ സ്റ്റാറ്റസുകളാക്കുകയും ചെയ്തിട്ടുണ്ട്. വോർക്കാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ അറ്റൻഡന്റ് ഗ്രേഡ്-2 ജീവനക്കാരനാണ് ഹക്കീം കമ്പാർ. ”അറിവില്ലായ്മയും അജ്ഞതയും കാരണം ഞങ്ങളെപ്പോലെയുള്ള ഒരുപാട് പേർക്ക് അന്ന് പോളിയോ തുള്ളിമരുന്ന് …
Read more “പോളിയോ ബോധവത്കരണവുമായി ഹക്കീം കമ്പാർ; ഹൃദയം തൊട്ട് പ്രചാരണ വീഡിയോ”