പാണത്തൂർ പാറക്കടവിലെ ജീപ്പ് അപകടം; പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസർകോട്: ജീപ്പപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണത്തൂർ പാറക്കടവിലെ പരേതനായ നാരായണൻ നായരുടെ ഭാര്യ ലളിത (72) ആണ് മരിച്ചത്. ഈ മാസം 11-ന് പാണത്തൂർ–പാറക്കടവ് റോഡിൽ പുല്ലടുക്കത്ത് വെച്ചാണ് അപകടം നടന്നത്. ലളിത സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ലളിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലളിത മരണപ്പെട്ടത്.മക്കൾ: സതീഷ് കുമാർ, സന്ധ്യ. മരുമക്കൾ: മോഹനൻ എൻ, സ്മിത സതീഷ്.

ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്ത കേസ്: സ്വകാര്യ ആശുപത്രി അധികൃതരുടെ പരാതിയിൽ തിരുവനന്തപുരം ഡിസിസി അംഗം അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ അറസ്റ്റിൽ. ആനയറ സബൈൻ ഹോസ്പിറ്റൽ ചെയർമാൻ ഡോ.സബൈൻ ശിവദാസിന്റെ പരാതിയിൽ പേട്ട പൊലീസാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ സുഹൈൽ അടക്കം 5 പേർക്കെതിരെയാണ് കേസ്.ആശുപത്രിക്കെതിരെ സുഹൈൽ ഓൺലൈൻ മാധ്യമത്തിൽ വ്യാജ വാർത്ത നൽകിയിരുന്നു. അതു പിൻവലിക്കാനായി 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്നാണു കേസ്.സ്വകാര്യ ആശുപത്രിയുടെ ശോച്യാവസ്ഥയെ കുറിച്ച് അവിടത്തെ ജീവനക്കാരൻ …