അമേരിക്കയിലെ അന്താരാഷ്ട്ര മന:ശാസ്ത്ര പുരസ്കാരം ഏറ്റുവാങ്ങി കാഞ്ഞങ്ങാട്ടെ സൈക്കോളജിസ്റ്റ് സുമേഷ് സുകുമാരൻ

കാസർകോട്: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര മന:ശാസ്ത്ര സംഘടനയായ അസോസിയേഷൻ ഫോർ ബിഹേവിയറൽ ആൻഡ് കോഗ്നിറ്റീവ് തെറാപ്പീസിന്റെ (എ.ബി.സി.ടി. – പെരുമാറ്റ, ചിന്താധിഷ്ഠിത ചികിത്സകൾക്കായുള്ള സംഘടന) 2026-ലെ മേരി ജെയ്ൻ ഐമർ വിദ്യാർഥി സ്കോളർഷിപ്പ് പുരസ്കാരം കാഞ്ഞങ്ങാട് സ്വദേശിയായ സൈക്കോളജിസ്റ്റും മന:ശാസ്ത്ര ഗവേഷകനുമായ സുമേഷ് സുകുമാരൻ ഏറ്റുവാങ്ങി.അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോറിൽ നടക്കുന്ന എ.ബി.സി.ടി.യുടെ അറുപതാമത് വാർഷിക അന്താരാഷ്ട്ര സമ്മേളനത്തോടനുബന്ധിച്ച് ഹിൽട്ടൺ ബാൾട്ടിമോർ ഇന്നർ ഹാർബറിൽ സംഘടിപ്പിച്ച ഔദ്യോഗിക ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് ഡോ. കരോലിൻ …

ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സദറുൽ അനമിന് 8 വർഷവും 7 മാസവും തടവ്

കൊച്ചി: മലയാളി മെഡിക്കൽ വിദ്യാർഥിനി ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിനെ (21) ഉസ്ബെക്കിസ്ഥാനിൽ വെച്ച് ലാപ്ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി സദറുൽ അനമിന് 8 വർഷവും 7 മാസവും തടവ് ശിക്ഷ. ഉസ്ബെക്കിസ്ഥാൻ കോടതിയാണ് ശിക്ഷ വിധിച്ചത്.സാവരിയയെ പ്രതി നിരന്തരം മതപരിവർത്തനത്തിന് നിർബന്ധിക്കുകയും, അതിന് വിസമ്മതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു എന്ന് കുടുംബം ആരോപിച്ചിരുന്നു. ഉസ്ബെക്കിസ്ഥാനിലെ പരമാവധി ശിക്ഷയാണ് സദറുൽ അനത്തിന് വിധിച്ചിട്ടുള്ളത്. 2026 ജൂലൈയിൽ ഉസ്ബെക്കിസ്ഥാനിലാണ് കൊലപാതകം നടന്നത്. …