കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും കൊല്ലൂരിലേക്ക് കെഎസ്ആർടിസി സർവീസ് വേണം: മുസ്ലിം ലീഗ്

കാസർകോട്: വന്ദേഭാരത് യാത്രക്കാർക്ക് കാസർകോട് റെയിൽവെ സ്‌റ്റേഷനിൽ നിന്ന് മംഗളൂരു വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി എ.സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.പുതുതായി പണിത മുസ്‌ലിം ലീഗ് ജില്ലാ ആസ്ഥാന മന്ദിരത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ – സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കാൻ പ്രസിഡന്റ് എൻ.എ നെല്ലിക്കുന്നിൻ്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പ്രവർത്തക സമിതി തീരുമാനിച്ചു.ജില്ലയിൽ സർക്കാർ ആശുപത്രികളിൽ സ്ഥിരം ഡോക്ടർമാരുടെ നിയമനം ഉറപ്പുവരുത്താൻ കർണ്ണാടക മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ …

വടകരയിൽ അധ്യാപികമാര്‍ ഉള്‍പ്പെട്ട ലഹരി കേസ്; മുഖ്യ പ്രതി ഷിന്റോ ഹൈദരാബാദിൽ പിടിയില്‍

വടകര: അധ്യാപികമാർ പ്രതികളായ ലഹരി കേസിലെ മുഖ്യപ്രതി വയനാട് സ്വദേശി ഷിന്റോ അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് ഷിന്റോയെ അന്വേഷണസംഘം പിടികൂടിയത്. ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ എടുത്തു കേരള പൊലീസിന് വിവരം കൈമാറുകയായിരുന്നു. അധ്യാപികമാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത് ഷിന്റോയുടെ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലാണ് ഹൈദരാബാദ് പൊലീസ് ഷിന്‍റോയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഷിന്‍റോയെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി കണ്ണൂരിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. അധ്യാപികമാരായിട്ടുള്ള കാവ്യ, കീർത്തന, നിഷ്മ എന്നിവരെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിറകെ …