നീലേശ്വരം ചതുരക്കിണറിൽ യുവാവിന് കുത്തേറ്റു

നീലേശ്വരം: ചതുരക്കിണറിൽ കുത്തേറ്റ് യുവാവിന് ഗുരുതരം.ചതുരക്കിണറിലെ അഭിലാഷിനാ(41)ണ് കുത്തേറ്റത്. വീടിന് സമീപം റോഡിൽ വച്ച് കുത്തേറ്റ യുവാവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അക്രമം നടന്നത്. പുതുക്കൈ നരിക്കാട്ടു ഭാഗത്തുനിന്നും വന്ന മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും പ്രദേശത്ത് സംഘർഷം നടന്നിരുന്നു. അന്നും അഭിലാഷിന് പരിക്കേറ്റിരുന്നു . ഇതിന്റെ തുടർച്ചയായാണ് വീണ്ടും കത്തിക്കുത്തിന് നടന്നതെന്ന് സംശയിക്കുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയി,​ കെഎസ്ആ‍ർടിസി ബസിടിച്ച് 15കാരിക്ക് ദാരുണാന്ത്യം, അപകടം പിതാവിനൊപ്പം സ്കൂട്ടറിൽ പോകവേ

തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് 15 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിൽ ധനുവച്ചപുരത്താണ് അപകടം നടന്നത്. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ അന്ന എന്ന പൂർണേന്ദു ആണ് മരിച്ചത്. പിതാവിനൊപ്പം സ്കൂട്ടറിൽ പോകവേയാണ് അപകടം. എതിർദിശയിൽ നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസിനടിയിലേക്ക് തെറിച്ച് വീണ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു. പിതാവ് അശോകനെ നിസ്സാര പരിക്കുകളോടെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ബസ് ഡ്രൈവർ വാഹനത്തിൽ …