ദുർ​ഗാപൂജയ്ക്കിടെ ഇടിയും മഴയും, മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജാ പന്തലിലേക്ക് ഓടി, തിക്കിലും തിരക്കക്കിലും കൊൽക്കത്തയിൽ 18 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് കൊൽക്കത്തയിൽ 18 പേർക്ക് ദാരുണാന്ത്യം. നോർത്ത് കൊൽക്കത്തയിലെ ചോർബ​ഗാൻ സർബോജനിൻ ദുർഗാപൂജ പന്തലിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 35 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പലരുടേയും നില ​ഗുരുതരമാണ്. ശനിയാഴ്ച രാത്രി 7.40 ഓടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ഇടിയും മഴയും വന്നപ്പോൾ മഴയിൽ നിന്ന് രക്ഷപ്പെടാൻ ഭക്തർ പൂജ പന്തലിലേക്ക് ഓടിയെത്തി. ഇത് തിക്കിനും തിരക്കിനും കാരണമായി. ഇതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മരിച്ചതിൽ 13 സ്ത്രീകളും ഒരു …

പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി വട്ടം കറങ്ങി അലഞ്ഞത് രണ്ടാഴ്ച, കുറുനരിക്ക് രക്ഷകരായി വനം വകുപ്പ് ആർആർടി

തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ബോട്ടിൽ കഴുത്തിൽ കുരുങ്ങി രണ്ടാഴ്ച വട്ടം കറങ്ങിയ കുറുനരിക്ക് രക്ഷകരായത് വനം വകുപ്പിന്റെ ആർ ആർ ടീം. പടന്ന തെക്കേക്കാട്ടിലാണ് സംഭവം.രണ്ടാഴ്ചയായികഴുത്തിൽ പ്ലാസ്റ്റിക്ക് കുരുങ്ങിയ നിലയിൽ കണ്ട കുറുനരിയെയാണ്ബോവിക്കാനത്തു നിന്നും എത്തിയ റാപ്പിഡ് റെസ്പോൻസ് ടീം പിടികൂടി രക്ഷിച്ചത്. ഇതിനെ രക്ഷപ്പെടുത്താൻ നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലുംപരാജയപ്പെട്ടിരുന്നു. വ്യാഴാഴ്‌ച വൈകീട്ട്വിദ്യാർഥിയായ ആയിഷത്ത് ഫിദയാണ് ഫോറസ്റ്റ് എമർജൻസി വിഭാഗത്തിന് വിവരം നൽകിയത്.രണ്ടു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശമായതിനാൽ കണ്ടത്താനായില്ല. ഇരുട്ടിയതിനാൽ ശ്രമം ഉപേക്ഷിച്ച് …