അറ്റകുറ്റപ്പണി; പടന്നക്കാട് റെയിൽവേ മേൽപ്പാലം ഇന്ന് രാത്രി 10 മുതൽ പൂർണ്ണമായി അടച്ചിടും, വാഹനങ്ങൾ വഴിതിരിച്ചു വിടും

കാസർകോട്: അറ്റകുറ്റപ്പണികൾക്കായി പടന്നക്കാട് റെയിൽവേ പാലം ഇന്ന് അടച്ചിടും. രാത്രി 10 മുതൽ നാളെ പുലർച്ചെ മൂന്നു വരെയാണ് പൂർണ്ണമായി അടച്ചിടുന്നത്. ഈ സമയത്ത് വാഹനങ്ങളെ വഴി തിരിച്ചു വിടും. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പടന്നക്കാട് തോട്ടം ജംഗ്ഷനിൽ നിന്നും ശവപ്പറമ്പ് റോഡ് വഴി കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്, കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മാവുങ്കാൽ ദേശീയപാതയിലൂടെ പ്രവേശിച്ച് കല്യാൺ റോഡ് മടിക്കൈ വഴി നീലേശ്വരത്തേക്ക് പോകാം. വലിയ വാഹനങ്ങൾ നാളെ രാവിലെ മാത്രമേ കടത്തിവിടുകയുള്ളൂ. അവ …

ചെക്ക് കേസ്, പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ച് മുംബൈ കോടതി, നടപടി പ്രവാസി മലയാളിയുടെ പരാതിയിൽ

മുംബൈ: ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എക്ക് ഒരു വര്‍ഷം തടവ് ശിക്ഷ. മുംബൈ ബോറിവെല്ലി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്. ഇല്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. എന്നാല്‍ ശിക്ഷ ഒരു വര്‍ഷം ആയതിനാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ല. അതേസമയം കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണെന്നും ആർക്കും പണം കൊടുക്കാൻ ഇല്ലെന്നുമാണ് മാണി …