മൂന്നുമണിക്കൂർ 15 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്തുനിന്ന് കണ്ണൂരിൽ എത്താം; മുഖ്യമന്ത്രിക്ക് മെട്രോ മാന്റെ അതിവേഗ റയിൽപാത രൂപരേഖ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നു മുന്നേകാൽ മണിക്കൂർകൊണ്ട് കണ്ണൂരിൽ എത്താൻ കഴിയുന്ന അതിവേഗ റെയിൽപാത സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് റെയിൽപാത നിർമ്മിക്കുക. പാതയുടെ 70 ശതമാനത്തോളം തൂണുകളിൽ നിർമ്മിക്കും. 20 ശതമാനം ഭൂഗർ പാതയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ മീറ്റർ വേഗതയിൽ ട്രയിൻ ഓടും .ഒരു ലക്ഷം കോടി രൂപ ചെലവ് വരും. അഞ്ചുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ. ഈ പാതയ്ക്ക് ഭൂമി …

സ്വത്തു തർക്കം: അഞ്ചു കുടുംബാംഗങ്ങളടക്കം ആറു പേരെ വെട്ടിക്കൊലപ്പെടുത്തി

ബംഗളുരു: സ്വത്തു തർക്കത്തെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി. കർണാടക വിജയപുര ഗോവിന്ദപുരയിലാണ് നാടിനെ ഞെട്ടിച്ച ഭാരുണ സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ അംഗങ്ങളായ ചന്തു നിരാലെ, രാഹുൽ നിരാലെ, ദുണ്ഡാ നിരാലെ,ശിവപുത്ര നിരാലെ, സമർത്ഥ് നിരാലെ എന്നിവരും ഷബ്ബീർ നദാഫുമാണ് മരിച്ചത് .രണ്ടുപേർക്ക് പരിക്കേറ്റു .കൃഷി ഭൂമിയെ സംബന്ധിച്ച് വർഷങ്ങളായുള്ള തർക്കമാണ് കൂട്ടക്കൊലക്ക് കാരണമെന്ന് പറയുന്നു .പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു

ഇന്നത്തെ പ്രധാന വാർത്തകൾ

​1. യുഎസ്-ഇറാൻ സംഘർഷവും സമാധാന പ്രതികരണവും:ഹോർമുസ് കടലിടുക്കിലെ നാവിക നിയന്ത്രണങ്ങൾ അവസാനിച്ചുവെന്നും കപ്പലുകൾക്ക് മടങ്ങാമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുറേനിയം ശേഖരം ഉപേക്ഷിക്കാമെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ട്രംപ് പറയുന്നത് പാതി സത്യം മാത്രമാണെന്നും യുറേനിയം കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. ​വ്യോമാക്രമണങ്ങൾ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസിന്റെ അത്യാധുനിക M എം.ക്യു -9 ഡ്രോൺ തങ്ങളുടെ പുതിയ പ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ പെന്റഗൺ …