177 ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 177ഗ്രാം ഹാഷിഷുമായി യുവാവിനെ എക്‌സൈസ് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ബദോഹി ജില്ലയിലെ ഗ്യാന്‍പൂര്‍, രാവിദാസ് നഗര്‍ സ്വദേശി സന്തോഷി (34)നെയാണ് കാഞ്ഞങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സി എച്ച് നസീബും സംഘവും അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട്, ആവിക്കര, മുബാറക്ക് ജുമാമസ്ജിദിനു സമീപത്തു വച്ച് ശനിയാഴ്ച രാത്രി ഒന്‍പതേകാല്‍ മണിയോടെയായിരുന്നു അറസ്റ്റ്.
പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. പ്രവന്റീവ് ഓഫീസര്‍മാരായ എ ശ്രീകാന്ത്, അബ്ദുല്‍ സലാം, പി രാജീവന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി രാഹുല്‍, സനല്‍ കുമാര്‍, ശാന്തികൃഷ്ണ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

സീതാംഗോളിയില്‍ പാന്‍മസാലവേട്ട; ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: സീതാംഗോളി ടൗണില്‍ കുമ്പള പൊലീസ് നടത്തിയ പരിശോധനയില്‍ 53 പാക്കറ്റ് പാന്‍മസാലയുമായി ഒരാളെ അറസ്റ്റു ചെയ്തു. എടനാട്, മുഖാരിക്കണ്ടത്തെ അബ്ദുല്‍ അസീസി(49)നെയാണ് കുമ്പള എസ് ഐ അനന്തകൃഷ്ണന്‍ ആര്‍ മേനോനും സംഘവും അറസ്റ്റു ചെയ്തത്.
ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ സീതാംഗോളി ടൗണിലെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് പൊതുസ്ഥലത്തുവച്ചാണ് പാന്‍മസാല പിടികൂടിയതെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page