തെക്കിൽ – ബേവിഞ്ച ദേശീയപാത വഴിയുള്ള ഗതാഗതം നിരോധിച്ചു

കാസർകോട്:
നാഷണൽ ഹൈവേ 66-ൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കിൽ, ബേവിഞ്ച ഭാഗങ്ങളിൽ റോഡിൽ കുഴിയെടുത്ത് വർക്ക് നടക്കുന്നതിനാൽഇന്ന് (ഏപ്രിൽ 11 ) രാവിലെ 8 മണി മുതൽ രണ്ടാഴ്ചത്തേക്ക് അത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. 11-നു രാവിലെ 8 മണി മുതൽ താഴെ പറയുന്ന ട്രാഫിക് ക്രമീകരണം നിലവിൽ വരുന്നതാണ്.

കണ്ണൂർ ഭാഗത്ത് നിന്ന് കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്നും കെ.എസ്.ടി.പി. റോഡ് വഴിയും, പെരിയ പൊയ്‌നാച്ചി ഭാഗത്തു നിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചട്ടഞ്ചാൽ മേൽപ്പാലത്തിലേക്ക് പ്രവേശിക്കാതെ,സർവീസ് റോഡിൽ പ്രവേശിച്ച് ചട്ടഞ്ചാൽ – പരവനടുക്കം ദേളി റോഡ് വഴി കെ.എസ്.ടി.പി റോഡിൽ പ്രവേശിച്ച് യാത്ര തുടരേണ്ടതാണ്.

മംഗലാപുരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാസർകോട് അടുക്കത്ത്ബയൽ സമീപത്തു നിന്നും സർവീസ് റോഡിൽ പ്രവേശിച്ച് പഴയ പ്രസ് ക്ലബ് ജംഗ്ഷനിൽ നിന്ന് കെ.എസ്.ടി.പി റോഡ് വഴി കണ്ണൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

പൊതുജനങ്ങൾ മുകളിൽ പറഞ്ഞ ട്രാഫിക് ക്രമീകരണങ്ങൾ പാലിച്ച് സഹകരിക്കണമെന്ന് കാസർകോട് ജില്ലാ പോലീസ് അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page