അമേരിക്കയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി:പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും തപാൽ നിരക്ക് വർധിപ്പിക്കാനും യുഎസ് പോസ്റ്റൽ സർവീസ്

പി പി ചെറിയാൻ

വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ് തീരുമാനിച്ചു. 2027 ഫെബ്രുവരിയോടെ ഫണ്ട് പൂർണ്ണമായും തീരുമെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് ഈ അടിയന്തര നടപടി.

ഫസ്റ്റ് ക്ലാസ് ‘ഫോറെവർ’ സ്റ്റാമ്പുകളുടെ വില 78 സെന്റിൽ നിന്ന് 82 സെന്റായി ഉയർത്താൻ അനുമതി തേടി.

ജീവനക്കാരുടെ വിരമിക്കൽ ഫണ്ടിലേക്ക് സ്ഥാപനം നൽകേണ്ട വിഹിതം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് നിലവിലെ പെൻഷൻകാരെ ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

2025 സാമ്പത്തിക വർഷത്തിൽ മാത്രം 900 കോടി ഡോളറിന്റെ (9 ബില്യൺ ) നഷ്ടമാണ് യു എസ് പി എസ് രേഖപ്പെടുത്തിയത്. ഓൺലൈൻ ആശയവിനിമയം കൂടിയതോടെ തപാൽ ഉരുപ്പടികളുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി.

കടമെടു പരിധി 1500 കോടി ഡോളറിൽ നിന്ന് 3450 കോടി ഡോളറായി ഉയർത്തണമെന്ന് പോസ്റ്റ്മാസ്റ്റർ ജനറൽ ഡേവിഡ് സ്റ്റൈനർ കോൺഗ്രസിനോട് ആവശ്യപ്പെട്ടു. നിലവിലെ സേവനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും പിടികൂടി കൈകാര്യം ചെയ്തു, സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു, സംഭവം കുമ്പള ടൗണില്‍

You cannot copy content of this page