തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരില്‍ താരമായി ‘ഇന്ത്യ’; പേരിന് പിന്നില്‍ പിതാവിന്റെ രാജ്യസ്‌നേഹമെന്ന് യുവതി

കൊല്ലം: കഴിഞ്ഞദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരില്‍ ‘ഇന്ത്യ’ എന്ന പൊലീസ് ഉദ്യോഗസ്ഥ താരമാകുന്നു. കൈതക്കോട് മാര്‍ ബസേലിയോസ് പബ്ലിക് സ്‌കൂളിലായിരുന്നു ഇവര്‍ക്ക് ഡ്യൂട്ടി. കൂടെയുള്ള മറ്റ് ജീവനക്കാര്‍ ഇന്ത്യ എന്ന് ഇവരെ വിളിക്കുന്നത് കേട്ട് വോട്ടര്‍മാര്‍ കൗതുകപ്പെട്ടു. പിന്നീട് അതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തന്റെയും സഹോദരന്റേയും വ്യത്യസ്തങ്ങളായ പേരിനെ കുറിച്ച് ഉദ്യോഗസ്ഥ വിശദീകരിച്ചത്. ഇന്ത്യ നെല്‍സന്‍(28) എന്നാണ് തൃശൂര്‍ കൊരട്ടി സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥയുടെ മുഴുവന്‍ പേര്.

കെഎപി ഒന്നാം ബറ്റാലിയനിലെ ഹവില്‍ദാറായ ഇന്ത്യ പൊലീസില്‍ എത്തിയിട്ട് ആറു വര്‍ഷമായി. ബാസ്‌കറ്റ് ബോള്‍ താരമായി സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ജോലിയില്‍ പ്രവേശിച്ചതാണ്. കേരള പൊലീസ് വനിത ബാസ്‌കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഇന്ത്യ.

ഇത് രണ്ടാം വട്ടമാണ് താന്‍ കൊല്ലത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വരുന്നതെന്ന് ഇന്ത്യ പറഞ്ഞു. കുടുംബത്തിന്റെ രാജ്യസ്‌നേഹമാണ് തനിക്ക് ഇന്ത്യ എന്ന പേരിടാന്‍ കാരണമെന്നും ബില്‍ഡിംഗ് കോണ്‍ട്രാക്ടറായ പിതാവ് തികഞ്ഞ രാജ്യസ്‌നേഹിയാണെന്നും ഇന്ത്യ പറഞ്ഞു. കുടുംബത്തിന്റെ കൂട്ടായ തീരുമാനത്തില്‍ അമ്മയുടെ സഹോദരനാണ് തനിക്ക് പേരിട്ടത്. ‘ഇന്ത്യന്‍’ എന്നാണ് ഇവരുടെ സഹോദരന്റെ പേര്. ബ്യൂട്ടി പാര്‍ലര്‍ ഉടമയാണ് അമ്മ സൈജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബസ് യാത്രയ്ക്കിടയില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു; യുവാവിനെ സഹയാത്രക്കാരും നാട്ടുകാരും പിടികൂടി കൈകാര്യം ചെയ്തു, സ്വമേധയാ കേസെടുത്ത പൊലീസ് യുവാവിനെ അറസ്റ്റു ചെയ്തു, സംഭവം കുമ്പള ടൗണില്‍

You cannot copy content of this page