മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ മറ്റു നാലു ബൂത്തുകളിലും വോട്ടിംഗ് യന്ത്രം തകരാര്‍ അനുഭവപ്പെട്ടു. ഇവിടങ്ങളിലും ഒരു മണിക്കൂറോളം വോട്ടെടുപ്പ് വൈകി.
മംഗല്‍പ്പാടി പഞ്ചായത്തിലെ മംഗല്‍പ്പാടി ജി എച്ച് ഡബ്ല്യു എല്‍ പി എസിലെ 101-ാം നമ്പര്‍ ബൂത്ത്, ഉപ്പള ജി എച്ച് എസിലെ 77-ാം നമ്പര്‍ ബൂത്ത്, പൈവളിക പഞ്ചായത്തിലെ കനിയാന അംഗന്‍വാടി 145-ാംനമ്പര്‍ ബൂത്ത്, മീഞ്ച പഞ്ചായത്തിലെ ധര്‍മ്മ നഗര്‍ അംഗന്‍വാടിയിലെ 66-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രം തകരാറായത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തന്നെ മാറ്റിവയ്‌ക്കേണ്ടിവന്നു. ചിലയിടത്തു തകരാറുകള്‍ പരിഹരിച്ചു.
ഇതേ മണ്ഡലത്തിലെ ഷിറിയ, ഉളുവാര്‍ ബൂത്തുകളിലും യന്ത്ര തകരാറുകൊണ്ടു വോട്ടെടുപ്പ് ഒരു മണിക്കൂര്‍ വരെ താമസിച്ചിരുന്നു. സംസ്ഥാനത്ത് 50 ലേറെ വോട്ടിംഗ് മെഷീനുകള്‍ വോട്ടെടുപ്പാരംഭിക്കാനിരിക്കെ തകരാറായിരുന്നു. വോട്ട് വൈകിയതിനാല്‍ ഇവിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര അനുഭവപ്പെട്ടു.






