നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍; വോട്ടെടുപ്പ് സമാധാനപരം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറില്‍ തന്നെ സമ്മതിദാനം വിനിയോഗിച്ച് പ്രമുഖ നേതാക്കള്‍. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരും, സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് രണ്ടുമണിക്കൂര്‍ പൂര്‍ത്തിയാകുമ്പോള്‍ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. നിലവില്‍ സമാധാനപരമാണ്, മറ്റ് പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും …