കാസർകോട്: ഭർത്താവിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജങ്കാവ്, കാവികണ്ണി മൂലയിലെ എം. ഈശ്വര (42) യെ ആണ് കാണാതായത്. ഞായറാഴ്ച വൈകുനേരം അഞ്ചു മണിയോടെ ബായാർ, പെലത്തടുക്കയിലെ ബന്ധുവീട്ടിൽ വച്ചാണ് കാണാതായതെന്ന് ഭാര്യ മോഹിനി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.






