കുമ്പടാജെ പഞ്ചായത്തിൽ കോൺഗ്രസ് – സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നെന്നു ഭാരവാഹികൾ

മുളേരിയ:ഏത്തടുക്കയിൽ സി.പി.എം. – കോൺഗ്രസ് പാർട്ടികളിൽ നിന്നു രാജിവച്ചു നിരവധി പേർ ബി.ജെ.പിയിൽ ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. ഇവരെ ഏത്തടുക്കയിൽ ചേർന്ന പൊതുയോഗത്തിൽ ബെൽത്തങ്ങാടി എംഎൽഎ ഹരീഷ് പൂഞ്ച, പൻവേൽ എംഎൽഎ പ്രശാന്ത് താക്കൂർ എന്നിവരുടെ സാന്നിധ്യത്തിൽ ബിജെപി ജില്ലാ പ്രസിഡന്റും എൻഡിഎ സ്ഥാനാർത്ഥിയുമായ എംഎൽ അശ്വിനി ഷാൾ അണിയിച്ച് സ്വീകരിച്ചു. കേരളത്തിൻ്റെ ഭാവി തിരുത്തി കുറിക്കാൻ പോന്ന രാഷ്ട്രീയ മാറ്റത്തിന്റെ തുടക്കമാണിതെന്നു അശ്വിനിപറഞ്ഞു. പ്രീണനത്തിൻ്റെയും അഴിമതിയുടെയും രാഷ്ട്രീയം ഉപേക്ഷിച്ച് വികസനത്തിൻ്റെയും പുരോഗതിയുടെയും രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നവരെ അഭിനന്ദിക്കുന്നതായി കൂട്ടിച്ചേർത്തു.
രാമപ്പ മഞ്ചേശ്വരം, മണ്ഡലം പ്രസിഡൻ്റ് ഗോപാലകൃഷ്ണൻ എം, പഞ്ചായത്ത് പ്രസിഡണ്ട് ശങ്കര ഡി, സുകുമാർ കുദ്രപ്പാടി, പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page