അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

കലബുറഗി: സ്‌കൂള്‍ അധ്യാപികയെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കലബുറഗി ജില്ലയിലെ കമലാപുരം താലൂക്കിലുള്ള കല്‍മൂഡ് ഗ്രാമത്തിലാണ് ദാരുണമായ കൊലപാതകം ഉണ്ടായത്. കലബുറഗി നഗരത്തിലെ ആനന്ദ് കോളനിയില്‍ താമസിക്കുന്ന ജ്യോതി കപാലെയാണ് കൊല്ലപ്പെട്ടത്. ബീദര്‍ ജില്ലയിലെ ഭാല്‍ക്കി താലൂക്കിലുള്ള വഞ്ചാരഖേഡ ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപികയാണ് കൊല്ലപ്പെട്ട ജ്യോതി കപാലെ. ജോലിയുമായി ബന്ധപ്പെട്ട് ബീദറിലായിരുന്നു ജ്യോതി താമസിച്ചിരുന്നത്. അവധി ദിവസങ്ങളില്‍ മാത്രമാണ് കലബുറഗിയിലെ വീട്ടിലെത്താറുണ്ടായിരുന്നതെന്ന് പറയുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ജോലി …

മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്‌ക്കന്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു

കണ്ണൂര്‍: മകളുടെ വിവാഹം ക്ഷണിക്കാനെത്തിയ മധ്യവയസ്‌ക്കന്‍ അയല്‍വാസിയുടെ കിണറ്റില്‍ വീണു. പയ്യന്നൂര്‍ സ്വദേശി കോയാടന്‍ രാജേഷ് ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ വിവാഹം ക്ഷണിക്കാനെത്തിയപ്പോള്‍ നായ കുരച്ചതോടെ ഓടുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു എന്ന് പറയുന്നു. ഉടന്‍തന്നെ സമീപ വാസികളും അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി നെറ്റ് ഉപയോഗിച്ച് പുറത്തെടുക്കുകയായിരുന്നു. കിണറ്റില്‍ വീണതിനെ തുടര്‍ന്ന് നിസ്സാര പരിക്കേറ്റ രാജേഷിനെ പയ്യാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാളെ കൊട്ടിക്കലാശം: സംസ്ഥാനത്ത് 60 മണ്ഡലങ്ങളില്‍ അടിയൊഴുക്ക് അതിശക്തം

തിരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം നാളെ വൈകിട്ടു നടക്കാനിരിക്കെ സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളില്‍ അടിയൊഴുക്ക് അതിശക്തമാവുന്നു. ഈ മണ്ഡലങ്ങളില്‍ പോരാട്ടം ഇഞ്ചോടിഞ്ചു വാശിയിലായിരിക്കുന്നു.ബി ജെ പിക്കു നിര്‍ണ്ണായക ശക്തിയുള്ള മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, തൃശൂര്‍, പാല, കുന്നത്തു നാട്, ചത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, നേമം മണ്ഡലങ്ങളില്‍ ത്രികോണമത്സരം കടുത്തു. ഈ മണ്ഡലങ്ങള്‍ക്കു പുറമെ മറ്റ് 50 മണ്ഡലങ്ങളില്‍ മത്സരം അതിശക്തമാണ്. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍, അഴീക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, …

വീട്ടുപറമ്പില്‍ നിന്ന് പേരയ്ക്ക പറിച്ചതിന് 4 വയസ്സുകാരിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മുന്‍ സൈകനികനെതിരെ കേസ്

ഷിംല: വീട്ടുപറമ്പില്‍ നിന്ന് പേരയ്ക്ക പറിച്ചതിന് നാലു വയസ്സുകാരിയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മുന്‍ സൈകനികനെതിരെ പൊലീസ് കേസെടുത്തു. ഹിമാചല്‍ പ്രദേശിലെ ഉന ബഹ്ദാല ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പേരയ്ക്ക പറിക്കുന്നതിനിടെ പെണ്‍കുട്ടിയെ പിടികൂടിയ മുന്‍ സൈനികന്‍ കുട്ടിയെ വീടിന്റെ സ്റ്റെയര്‍ കേസിന്റെ തൂണില്‍ ചങ്ങലകൊണ്ട് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മര്‍ച്ചന്റ് നേവിയില്‍ ജോലി ചെയ്യുന്ന ക്യാപ്റ്റന്‍ രോഹിത് ജസ്വാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കിട്ടത്. രോഹിത് മുന്‍സൈനികന്റെ …

ഗ്യാരന്റിവര്‍ഷത്തിനപ്പുറം?

നാരായണന്‍ പേരിയ നല്ലതുള്ളില്‍ നിനയ്ക്കേണംനിനച്ചതുരചെയ്യണംഉരചെയ്തത് ചെയ്യേണം-(ബാലോപദേശം). നല്ല കാര്യങ്ങള്‍ വേണം ചിന്തിക്കാന്‍; ചിന്തിച്ചത് തന്നെ പറയണം. പറഞ്ഞത് മാത്രമേ ചെയ്യാന്‍ പാടുള്ളൂ.അതായത്, നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുകയും പറയുകയും ചെയ്യുകയും വേണം. ഒന്ന് ചിന്തിക്കുകയും മറ്റൊന്ന് പറയുകയും ഇതു രണ്ടുമല്ലാത്തത് ചെയ്യുകയും ചെയ്യുന്നത് ശരിയല്ല. മനുഷ്യന് ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും ഉണ്ടല്ലോ. അവ മറ്റൊന്നിനുപയോഗിക്കാന്‍ പാടില്ല. വിപരീത ഗതിയില്‍ ഉപയോഗിക്കാനുള്ളതല്ല ഇന്ദ്രിയങ്ങള്‍.ഈ തത്വം എപ്പോഴും ഓര്‍ക്കണം, എല്ലാവരും. വിശേഷിച്ചും നമ്മുടെ രാഷ്ട്രീയക്കാര്‍. ജനാധിപത്യം എന്ന ഭരണക്രമം അംഗീകരിച്ചിട്ടുള്ള രാഷ്ട്രമാണല്ലോ …

തിരഞ്ഞെടുപ്പ്: പ്രവചനങ്ങള്‍ക്കു വഴങ്ങാതെ കാസര്‍കോട്ടെ 5 മണ്ഡലങ്ങള്‍

കാസര്‍കോട്: നാളെ കൊട്ടിക്കലാശം നടക്കാനിരിക്കെ സംസ്ഥാനത്തോടൊപ്പം ജില്ലയിലെ അഞ്ചുമണ്ഡലങ്ങളും തിരഞ്ഞെടുപ്പു ചൂടില്‍ വിയര്‍ത്തൊലിക്കുന്നു. പ്രചരണത്തിന്റെ അവസാന അടവുകള്‍ സ്ഥാനാര്‍ത്ഥികളും മുന്നണികളും പൊടിതട്ടി പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്.ഇതുവരെ ഉണ്ടായ പ്രചരണ തന്ത്രങ്ങളെ മുന്നണികള്‍ പാടെ മാറ്റി മറിക്കുന്നു. സംസ്ഥാനത്ത് ഇടതു- വലതു മുന്നണികള്‍ ഭൂരിപക്ഷം നേടുമെന്നു ഇരുമുന്നണികളും അവകാശപ്പെടുന്നെങ്കിലും ആരെ അധികാരത്തിലെത്തിക്കണമെന്നു തീരുമാനിക്കാനുള്ള ആര്‍ജ്ജവവും കരുത്തും ബി ജെ പി നേടിയെന്നത് ഇരു മുന്നണികളുടെയും കണക്കു കൂട്ടലുകളെ കീഴ്‌മേല്‍ മറിക്കുന്നുണ്ട്. മുന്നണികള്‍ ഒപ്പത്തിനൊപ്പമെത്താന്‍ സാധ്യതയുണ്ടെന്നു വോട്ടര്‍മാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ …

വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് പീഡനം; യുവവ്യവസായി അറസ്റ്റില്‍

ബെംഗളൂരു: വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥയെ ബ്ലാക്ക് മെയില്‍ ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ യുവവ്യവസായിയെ പൊലീസ് അറസ്റ്റുചെയ്തു. ഇന്ദിരാ നഗറിലെ വ്യവസായി കൃപലാനിയാണ്(36) അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന ഉദ്യോഗസ്ഥയുടെ പരാതിയിലാണ് അറസ്റ്റ്. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ബിസിനസ് ആണ് കൃപലാനിക്ക്. ഉദ്യോഗസ്ഥയുമായുള്ള അടുപ്പം വച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ പല നിയമലംഘനങ്ങളും നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് …

വിവാഹ മോചനം നേടിയ മകളെ ആഘോഷപൂര്‍വ്വം സ്വീകരിച്ച് പിതാവ്; ദൃശ്യങ്ങള്‍ വൈറല്‍

മീററ്റ്: വിവാഹ മോചനം നേടി സ്വന്തം കുടുംബത്തിലെത്തിയ മക്കളെ കുടുംബം ആഘോഷപൂര്‍വം വരവേറ്റു. മീറ്ററ്റിലെ കോടതി ജഡ്ജിയായിരുന്ന ജ്ഞാനേന്ദ്ര കുമാറും കുടുംബവുമാണ് വിവാഹ മോചിതയായ മകളെ പൂമാലയിട്ട് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ആഘോഷപൂര്‍വം വീട്ടിലേക്ക് ആനയിച്ചത്. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തിന് മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ മോചനം നേടുന്ന മക്കളെ സ്വന്തം കുടുംബത്തിലെത്തിയാല്‍ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് പലയിടത്തും കാണുന്നത്. ഇത്തരം പെരുമാറ്റം അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. അതിന് വിപരീതമായാണ് ഭര്‍ത്താവുമായി ഒരുതരത്തിലും പൊരുത്തപ്പെടാതെ വന്ന മകളോട് മീററ്റിലെ …

ബദിയഡുക്ക കാടമനയില്‍ തൊഴിലാളിയായ പിതാവിനെ കാണാന്‍ ഝാര്‍ഖണ്ഡില്‍ നിന്നു വന്ന മകന്‍ പിതാവിനെ കണ്ടശേഷം കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബദിയഡുക്കയിലെ കാടമനയില്‍ കൂലിതൊഴിലാളിയായ ഝാര്‍ഖണ്ഡ് സ്വദേശിയായ പിതാവിനെ കാണാന്‍ അവിടെ നിന്നെത്തിയ 37 കാരനായ മകന്‍ ബദിയഡുക്കയില്‍ വന്നു പിതാവിനെ കണ്ട ശേഷം കുഴഞ്ഞു വീണു മരിച്ചു.ഝാര്‍ഖണ്ഡിലെ ജോസഫ് സംഗ(37)യാണ് മരിച്ചത്. പിതാവ് തോമസംഗയെ കാണാനാണ് ഇയാള്‍ ബദിയഡുക്കയിലെത്തിയത്. തോമസംഗ ദീര്‍ഘകാലമായി കാടമനയിലെ തങ്കച്ചന്റെ കൃഷിയിടത്തില്‍ ജോലിക്കാരനാണ്. ബദിയഡുക്കയിലെത്തിയ മകനെ താമസസ്ഥലത്താക്കി കൃഷിയിടത്തില്‍പ്പോയ തോമ തിരിച്ചത്തിയപ്പോള്‍ മകന്‍ മുറിക്കുള്ളില്‍ വീണു കിടക്കുന്നനിലയില്‍ കാണപ്പെടുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്‌ക്കാരം ബദിയഡുക്ക സെന്റ് മേരീസ് …

യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; മൃതദേഹത്തില്‍ നിരവധി മുറിവുകള്‍; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്; ദുരൂഹത

തിരുവനന്തപുരം: യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലാണ് സംഭവം. യുവതി ചികിത്സയിലാണ്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് 21കാരിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെ രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടതെന്നും തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹത്ത് മുറിവുകള്‍ കണ്ടത്. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി …

ചെന്നര്‍കട്ടയിലെ രാധാകൃഷ്ണ ബി അന്തരിച്ചു

കാസര്‍കോട്: ബദിയടുക്ക ചെന്നര്‍കട്ടയിലെ രാധാകൃഷ്ണ ബി (60) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നു. ഭാര്യ: സീത സിഎച്ച്. മക്കള്‍: വിവേക്, രാജേഷ്, ജയശ്രീ. മരുമക്കള്‍: സൗമ്യ, ദിവ്യ, ഷാജു.

​നാളെ കലാശക്കൊട്ട്: 60 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നാളെ നടക്കാനിരിക്കെ 60 മണ്ഡലങ്ങൾ പ്രചരണ ജ്വരത്തിൽ അമരുന്നു. ബിജെപിക്ക് നിർണായ സ്വാധീനമുള്ള 10 മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരമാണ്. മൂന്നു മുന്നണികളും ഇവിടെ വിജയം അവകാശപ്പെടുന്നു. ഇത് മണ്ഡലത്തെ പ്രചരണ ചൂടിൽചുട്ടുപൊള്ളിക്കുന്നു. ഇടതുമുന്നണിയുടെ പല സിറ്റിംഗ് സീറ്റുകളിലും ഏത് മുന്നണി വിജയിക്കണമെന്ന് തീരുമാനിക്കുന്ന നിർണായ ശക്തിയായി ബിജെപി രംഗത്ത് ഉണ്ട്. മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശ്ശൂർ, പാല, കുന്നത്തുനാട്, ചാത്തന്നൂർ,വട്ടിയൂർക്കാവ്, കഴക്കൂട്ടം ,നേമം എന്നിവിടങ്ങളിൽ തീപാറുന്ന പോരാട്ടമാണ്. സംസ്ഥാനത്തെ മറ്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ഫെബ്രുവരി അവസാനം ആരംഭിച്ച ഇസ്രായേൽ-അമേരിക്കൻ സംയുക്ത സൈനിക നീക്കവും അതിനെത്തുടർന്നുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളും ഗൾഫ് മേഖലയെ രണ്ടാം മാസത്തിലും യുദ്ധഭീതിയിൽ നിലനിർത്തുന്നു. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ആഗോളതലത്തിൽ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. ​യുഎസ് വിമാനങ്ങൾ വെടിവച്ചിട്ടു: ഗൾഫ് മേഖലയിൽ തങ്ങളുടെ രണ്ടാമത്തെ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിനുപിന്നാലെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. …