യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; മൃതദേഹത്തില്‍ നിരവധി മുറിവുകള്‍; ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്; ദുരൂഹത

തിരുവനന്തപുരം: യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലാണ് സംഭവം. യുവതി ചികിത്സയിലാണ്. കഠിനമായ വയറുവേദനയെ തുടര്‍ന്ന് 21കാരിയായ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെ രക്തക്കറ കണ്ട് പരിശോധിച്ചപ്പോഴാണ് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടതെന്നും തുടര്‍ന്ന് ഭാര്യയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നുമാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചനിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേഹത്ത് മുറിവുകള്‍ കണ്ടത്. ഇതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതി ഗര്‍ഭിണി ആണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ കുഞ്ഞിന്റെ മരണ കാരണം വ്യക്തമാകൂ. അതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴി എടുക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page