ഐപിഎല്ലില്‍ മോശം ഫോം തുടര്‍ന്ന് സഞ്ജു സാംസണ്‍

ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഏഴ് പന്തിൽ വെറും ഏഴ് റൺസ് മാത്രമാണ് നേടാനായത്. സേവിയർ ബാർട്ട്‌ലെറ്റിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രാൻ സിങ് പിടിച്ച കാച്ചിലൂടെ സഞ്ജു പുറത്തായി. രണ്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു പുറത്താകൽ.ഔട്ടാകുന്നതിന് മുമ്പ് നേരിട്ട പന്തിൽ ബൗണ്ടറി നേടി ആത്മവിശ്വാസം കണ്ടെത്തിയെങ്കിലും അടുത്ത പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ചെപ്പോക്കിൽ സിഎസ്‌കെ കുപ്പായത്തിൽ സഞ്ജു കളിക്കുന്ന ആദ്യ മത്സരമായിരുന്നുവിത്. എന്നാൽ ഇവിടെ അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോർഡ് മികച്ചതല്ല.രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു ആറു റൺസ് മാത്രമേ നേടിയിരുന്നുള്ളു. ഇതോടെ ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി ആകെ 13 റൺസിലാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ടി20 ലോകകപ്പിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റായ സഞ്ജു ഐപിഎല്ലിലും അതേ ഫോം തുടരണമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും ഞായറാഴ്ച ആർസിബിക്കെതിരായ മത്സരത്തിൽ സഞ്ജു ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകരുടെ വിശ്വാസം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഓറഞ്ച് ക്യാപ് ലക്ഷ്യമിടുന്ന സഞ്ജുവിന് ഇനി വരുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നിർണായകമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page