കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു; 10 തൊഴിലാളികള്‍ക്ക് പരിക്കേറ്റു

കട്ടപ്പന: കടന്നല്‍ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു. തമിഴ്നാട് വണ്ണപ്പുറം സ്വദേശി ബി. സുബ്രഹ്‌മണി ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പത്ത് തൊഴിലാളികള്‍ക്കും കുത്തേറ്റു. തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കടന്നലുകളുടെ ആക്രമണം ഉണ്ടായത്. ഇവരെ ആശുപത്രിയിലെത്തിച്ചു. ഇടുക്കി നെടുങ്കണ്ടത്ത് ഇന്ന് രാവിലെയാണ് സംഭവം.

ഏലത്തോട്ടത്തില്‍ മരുന്ന് തളിക്കുകയായിരുന്നു ഇവര്‍. അതിനിടെ കടന്നലുകള്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കുത്തേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നറിയുന്നു. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page