കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റിന് 100 രൂപയുടെ കീറിയ നോട്ട് നല്‍കിയ യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയത്തേക്ക് പോയ ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോള്‍ നിര്‍ത്തി യാത്രക്കാരനെ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരന്റെ മുഖത്ത് ഡ്രൈവര്‍ പലതവണ അടിക്കുന്നതും ചില യാത്രക്കാര്‍ മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ടതും ദൃശ്യങ്ങളിലുണ്ട്.
മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആള്‍ ടിക്കറ്റിന് നല്‍കിയ 100 രൂപ നോട്ട് അല്‍പം കീറിയിരുന്നതായി പറയുന്നു. നോട്ട് മാറ്റി നല്‍കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടിട്ടും യാത്രക്കാരന്‍ അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ബസില്‍ നിന്ന് ഇറങ്ങാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടു. യാത്രക്കാരന്‍ അതിനും തയ്യാറാകാതായതോടെയാണ് ബസ് നിര്‍ത്തിയശേഷം ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് തന്നെ മര്‍ദിച്ചതെന്ന് യാത്രക്കാരന്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







