കാസര്‍കോട്: തിരഞ്ഞെടുപ്പു ചൂട് കൊടും ചൂടിലേക്കു മാറിക്കൊണ്ടിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി സിപിഎം നേതാവും മുന്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനും കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായിരുന്ന എസ്‌ജെ പ്രസാദിനെ സന്ദര്‍ശിച്ചു വോട്ടഭ്യര്‍ത്ഥിച്ചു.
പുലിക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിയെ അദ്ദേഹവും ഭാര്യയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ താരാപ്രസാദും ചേര്‍ന്ന് സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ രാജേഷ് അമേയ്, മുന്‍ കൗണ്‍സിലര്‍മാരായ ശരത് അമേയ്, സരിത നായക്, രാധാകൃഷ്ണ പുലിക്കുന്ന്, അരുണ്‍, കിഷന്‍, കൃപാശങ്കര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.






