കാസർകോട്: കാസർ കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കല്ലട്ര മാഹിൻ ഹാജിയുടെ തെരഞ്ഞെടുപ്പു പ്രചരണാർത്ഥം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 4 ന് (ശനിയാഴ്ച )വൈകുന്നേരം 4 മണിക്ക് ചെങ്കള എം എം. കോമ്പൗണ്ടിൽ നടക്കുന്ന കുടുംബ സംഗമത്തിൽ പ്രസംഗിക്കും. കല്ലട്രയുടെമൂന്നാംഘട്ട പര്യടനത്തിന്റെ ഭാഗമായി വ്യാഴാഴ്ച കാറഡുക്ക, ബദിയഡുക്ക പഞ്ചായത്തുകളിൽകോർണർ യോഗങ്ങൾ നടത്തി.

രാവിലെ കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിൽ എൻ.എ നെല്ലിക്കുന്ന് എംഎൽഎ.ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ കാടകം അദ്ധ്യക്ഷത വഹിച്ചു. ഹസൈനാർ നാട്ടക്കൽ സ്വാഗതം പറഞ്ഞു.മുള്ളേരിയ ടൗണിൽനടന്ന പൊതുയോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ സിടി. അഹ്മദലി,ജില്ലാ ജനറൽ സെക്രട്ടറി എ.അബ്‌ദുൾ റഹ്‌മാൻ,ട്രഷറർ പിഎം.മുനീർ ഹാജി,തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഗോവിന്ദൻ നായർ,ജനറൽ കൺവീനർ മാഹിൻ കോളോട്ട്,യൂത്ത്ലീഗ് കണ്ണൂർ ജില്ലാജനറൽ സെക്രട്ടറി ഷജീർ ഇഖ്ബാൽ പ്രസംഗിച്ചു.ഉയിത്തടുക്ക,മഞ്ഞം പാറ,സി.എ നഗർ, ആദൂർ പള്ളം,കർമ്മംന്തോടി,കോളിയടുക്കം എന്നിവിടങ്ങളിലും പര്യടനം നടത്തി. ബാറഡുക്കയിൽ ഡി.സി.സി പ്രസിഡൻ്റ് പികെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ശ്യാം പ്രസാദ് മാന്യ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അൻവർ ഓസോൺ സ്വാഗതംപറഞ്ഞു.ബാറഡുക്ക,ബീജന്തടുക്ക,ബദിയടുക്ക,വിദ്യാഗിരി,പള്ളത്തടുക്ക, ഉക്കിനടുക്ക, ബൺപത്തടുക്ക,ചെന്നഗോളി മാന്യ, കടമ്പള,സീതാംഗോളി, നീർച്ചാൽ,കന്യപ്പാടി,ഗോളിയടുക്ക,ചെടേക്കൽ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ചെർളടുക്കയിൽ സമാപിച്ചു.വിവിധ കേന്ദ്ര ങ്ങളിൽ കെ ഖാലിദ്, ടി.എം ഇഖ്ബാൽ, കെവാരിജാ ക്ഷൻ,അഷ്‌റഫ് എടനീർ,എം രാജീവൻനമ്പ്യാർ, കെഅബ്‌ദുല്ല ക്കുഞ്ഞി ചെർക്കള, വി.ഗോപകുമാർ, എസ്.മുഹമ്മദ്, സഹീർ ആസിഫ്,അനസ്എതൃത്തോട്,ഇ ആർമുഹമ്മദ് കുഞ്ഞി, ഹാരിസ് മുള്ളേരിയ,നൂറുദ്ധീൻ ബെളിഞ്ച,കെ ഷാഫി ഹാജി, അൻസാഫ് കുന്നിൽ, സലാം ബെളിഞ്ച, നിസാംഎരിയപ്പാടി, സിറാജ് ബദിയഡുക്ക, ഇഖ്ബാൽ മുള്ളേരിയ,ഹനീഫ ആദൂർ, യുസുഫ് ദാരിമി, ഹമീദ് മഞ്ഞംപാറ,മൊയ്തീൻകുഞ്ഞി,ഹമീദ് ഇ ആർ, ഹാരിസ് ബെദിര,പി.ബി ഷഫീഖ്,ആനന്ദ മവ്വാർ,ഷരീഫ് മുള്ളേരിയ,അഡ്വ. സിയാദ്, അഡ്വ.ഹനീഫ ഹുദവി,മിനി ചന്ദ്രൻ,ഗീതാ കൃഷ്ണൻ, സാഹിദ റാഷിദ് കുണിയ, ഫാറൂഖ് ചിക്കമംഗലൂർ, ഇബ്രാഹിം ഹാജി,വേണു കുണ്ടാർ, മുഹമ്മദ് കുഞ്ഞി അണിഞ്ഞ മൂല,രഞ്ജിത് കുണ്ടാർ,അബ്‌ദുല്ല ചാൽക്കര,മുനീർപിചെർക്കള, സിഎ അഹ്‌മദ് കബീർ, സലാം ചെർക്കള, തിരുപ്പതി ഭട്ട്,പിജി. ചന്ദ്രഹാസ റൈ, പിബി.എസ് ഷഫീഖ്,ഖലീൽ സിലോൺ,ഖാദർ മാന്യ,ഹമീദ്കെടിഞ്ചി, എം.എസ് മൊയ്തീൻ,സോമ ശേഖര ജെ.എസ്, അസീസ് മരിക്കെ,ശ്രീനാഥ്ബദിയഡുക്ക,അബ്‌ദുല്ല മാദേരി,ഷാനവാസ് മാർപ്പനടുക്ക,സിദ്ധിഖ്കണ്ടിഗെ,ഹമീദലി കന്തൽ,എ.കെ ഷരീഫ്,ഹസൻ കുദുവ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.






